സോഷ്യൽ മീഡിയയുടെ നെഞ്ചിടിപ്പേറ്റി നടൻ റൺദീപ് ഹൂഡയുടെ അസാധ്യ രൂപമാറ്റം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം ആരോഗ്യത്തെ വെല്ലുവിളിച്ച് രൂപമാറ്റം നടത്തിയത്. തിങ്കളാഴ്ച അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മിറർ സെൽഫിയാണ് ആരാധകരെ ഞെട്ടിച്ചത്. കാലപാനി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘സ്വാതന്ത്ര വീർ സവർക്കർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നടൻ തന്നെയാണ്.ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വീർ സവർക്ക് അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നാളുകൾ അവതരിപ്പിക്കാനാണ് ഹൂഡ ശരീരത്തിൽ വലിയ പരീക്ഷണങ്ങൾക്ക് തയാറായത്.
ദിവസങ്ങൾക്ക് മുൻപ് സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ റൺദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടന്റെ സമർപ്പണത്തെക്കുറിച്ച് വാചാലനായ രഞ്ജിത്ത് ഇത്തരം ഒരു ചിത്രം ചെയ്യാൻ തയാറായതിന് നടന് നന്ദി പറയുകയും ചെയ്തു. മാർച്ച് 22നാണ് ആഗോള തലത്തിൽ സ്വാതന്ത്ര വീർ സവർക്കർ” തിയേറ്ററുകളിലെത്തുന്നത്.
View this post on Instagram
“>