റാംപൂർ: ഡുംഗാർപൂർ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി. അഞ്ച് ലക്ഷം രൂപ പിഴയും അടയ്‌ക്കണമെന്ന് റാംപൂർ എംപി/എംഎൽഎ കോടതി ഉത്തരവിട്ടു. അസംഖാൻ കൂടാതെ കോൺട്രാക്ടർ ബർഖത്ത് അലി, റിട്ടയേർഡ് സിഇഒ അലേ ഹസൻ, മുൻ മേയർ അസർ അഹമ്മദ് ഖാൻ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെ അഞ്ച് വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 2016ൽ യുപിയിലെ ഡുംഗാർപൂർ മേഖലയിൽ വീടുകൾ നിർബന്ധിതമായി പൊളിച്ചുമാറ്റിയ കേസിലാണ് എസ്പി നേതാവ് അടക്കമുള്ളവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അസംഖാൻ ശിക്ഷിക്കപ്പെടുന്ന അഞ്ചാമത്തെ കേസാണിത്.