സുരേഷ് ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചു, ചോദ്യം ചെയ്ത ബിജെപി നേതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; ശക്തമായ പ്രതിഷേധവുമായി ബിജെപി

Published by
Janam Web Desk

തൃശൂർ: സുരേഷ് ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രം​ഗത്ത്. സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്തിന്റെ അദ്ധ്യക്ഷതയിലാണ് പ്രതിഷേധം നടത്തിയത്. നിരവധി ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാത്രി തൃശൂർ ഇരിങ്ങപ്പുറത്താണ് സിപിഎം പ്രവർത്തകർ സുരേഷ് ​ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു ബിജെപി ഗുരുവായൂർ ഏരിയ ജനറൽ സെക്രട്ടറി പ്രദീപിനെ സിപിഎം ​ഗുണ്ടകൾ വളഞ്ഞിട്ട് മർദ്ദിച്ചത്. പോസ്റ്റർ നശിപ്പിക്കുന്നതിന്റെയും ബിജെപി നേതാവിനെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മദ്യപിച്ചെത്തിയ സിപിഎം നേതാവ് പോസ്റ്ററുകൾ ഓരോന്നായി വലിച്ച് കീറുകയായിരുന്നു. പോസ്റ്റർ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തതോടെ ഇയാളും കൂട്ടാളിയും ചേർന്ന് ബിജെപി പ്രവർത്തകനെ റോഡിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ പ്രദീപ്‌ ചാവക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്.

Share
Leave a Comment