ചെന്നൈ: തമിഴ്‌നാട്ടിൽ ആവേശം അലകടലാക്കി പ്രധാനസേവകന്റെ റോഡ് ഷോ നടന്നപ്പോൾ അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയത് വൻ ജനാവലി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിജയിച്ച് അധികാരത്തിലേറുമെന്ന് ജനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്നും പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ 400 സീറ്റുകൾ എൻഡിഎയ്‌ക്ക് പിടിച്ചെടുക്കാൻ സാധിക്കുമെന്നും ജനങ്ങൾ പറഞ്ഞു.
” പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ നായകനാണ്. അദ്ദേഹത്തെ കാണാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ താമരവിരിയുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് ഉറപ്പുണ്ട്, എൻഡിഎയ്‌ക്ക് 400ൽ അധികം സീറ്റുകൾ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിക്കും.”- റോഡ് ഷോ കാണാൻ വന്ന ജനങ്ങളിലൊരാൾ പറഞ്ഞു.
പ്രധാനമന്ത്രി ഒരിക്കൽ പോലും തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി എന്നും ശമിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370, സിഎഎ, രാമക്ഷേത്രം ഇതെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കിസാൻ സമ്മാൻ നിധി, ഉജ്ജ്വല, ജൽ ജീവൻ മിഷൻ തുടങ്ങി നിരവധി പദ്ധതികൾ അദ്ദേഹം വിഭാവനം ചെയ്തു. 6 കോടി ജനങ്ങളാണ് ഓരോ പദ്ധതികൾക്കും അർഹരായിരിക്കുന്നത്. ഇതെല്ലാം പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയെന്നതിന്റെ തെളിവാണെന്നും രാജ്യത്തെ ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിർത്തിയ നേതാവാണെന്നും ജനങ്ങൾ പറഞ്ഞു.















