തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ഗുരുതര പരിക്ക്. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് പിന്നാലയായിരുന്നു അതിക്രമം. ആക്രമണത്തിൽ അഭിലാഷിന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സിപിഎം കൗൺസിലർ സജുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അശ്വിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് യുവമോർച്ച, ബിജെകപി പ്രവർത്തകർ പിരിഞ്ഞത്.















