ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ചിന്തിക്കുന്നത്. ഇതിനായി കുട്ടികൾക്ക് പഴങ്ങൾ, പാലുകൾ കൂടാതെ റൊട്ടി, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ മുതലായവ നൽകുന്നുമുണ്ട് . പക്ഷേ നിങ്ങളുടെ കുട്ടി ഭക്ഷ്യയോഗ്യമല്ലാത്തവ കഴിക്കാൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത്തരത്തിൽ ഒരു മൂന്ന് വയസ്സുകാരി കഴിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ പെൺകുട്ടി വിചിത്രമായ രോഗത്താൽ കഷ്ടപ്പെടുകയാണ്. തുണികളും , കണ്ണാടികളും , പഞ്ഞികിടക്കയുമൊക്കെ കീറി അകത്താക്കുകയാണ് കക്ഷി.
മകൾ വീടിന്റെ ചുമരുകളിൽ നിന്ന് പ്ലാസ്റ്റർ പോലും ചുരണ്ടി ഭക്ഷണമാക്കുന്നുവെന്ന് കുട്ടിയുടെ അമ്മ സ്റ്റേസി അഹെർനെ പറയുന്നു. സോഫയിൽ നിന്ന് അതിന്റെ തുണികളും സ്പോഞ്ചും കഴിക്കാൻ ശ്രമിക്കുന്നു. പിക്ക എന്ന് വിളിക്കുന്ന അപൂർവ്വ രോഗമാണ് പെൺകുട്ടിയ്ക്കെന്ന് ഡോക്ടർമാർ പറയുന്നു . കുട്ടിയെ കൂടുത ശ്രദ്ധയോടെ പരിചരിക്കണമെന്നും വിദഗ്ധർ പറയുന്നു.















