തിരുവനന്തപുരം: വെള്ളിയാഴ്ച പള്ളിയിൽ പോകേണ്ടതിനാൽ കേരളത്തിൽ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കെപിസിസി ആവശ്യപ്പെട്ടതായി എം.എം ഹസൻ. വോട്ടർമാർക്കും പോളിംഗ് ഏജൻ്റുമാർക്കും ഉണ്ടാകുന്ന അസൗകര്യം കമ്മീഷൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാവർക്കും അസൗകര്യമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് വയ്‌ക്കുന്നത്. അന്ന് പള്ളിയിൽ പോകേണ്ട ദിവസമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 26-നാണ് പോളിംഗ് നടക്കുക.