മുംബൈ : ബോളിവുഡ് താരങ്ങൾ തനിക്ക് സെലിബ്രിറ്റികളല്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ആർക്കാണ് ബോളിവുഡ് നടന്മാർ സെലിബ്രിറ്റികൾ? എന്നെ സംബന്ധിച്ചിടത്തോളം അവർ സെലിബ്രിറ്റികളല്ല. എന്നെ സംബന്ധിച്ചിടത്തോളം സെലിബ്രിറ്റിയുടെ നിർവചനം വ്യത്യസ്തമാണ്. ബാബാ ആംതെ, ഡോ. ബാബാസാഹെബ് അംബേദ്കർ, ഛത്രപതി ശിവജി മഹാരാജ്, തൻഹാജി മാലുസാരെ, ബാജി പ്രഭു ദേശ്പാണ്ഡെ. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി , അമിത് ഷാ ഇവരെല്ലാം എനിക്ക് യഥാർത്ഥ ഹീറോകളാണ്, ബാക്കിയുള്ളവരെ ഞാൻ സെലിബ്രിറ്റികളും ഹീറോകളും ആയി കണക്കാക്കുന്നില്ല.“ – സമീർ വാങ്കഡെ പറഞ്ഞു.
“എനിക്ക്, എന്റെ ഭരണഘടന, എന്റെ നിയമങ്ങൾ പ്രധാനമാണ്. ബോളിവുഡ് നടന്മാരുടെ കേസുകൾ എനിക്ക് വളരെ സാധാരണമാണ്. ഞാൻ നിയമം അനുസരിക്കുന്നു. അതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ആരെയും ഭയപ്പെടുന്നില്ല. എനിക്ക് രണ്ട് പേരെ പരിഗണിച്ചാൽ മാത്രം മതി അതിനൊന്ന് എന്റെ ദേശീയ മാതാവ് ഭാരതമാതാ, പിന്നെ എന്റെ യഥാർത്ഥ അമ്മ. അല്ലാതെ ഞാൻ മറ്റാരെയും പരിഗണിക്കുന്നില്ല.“ – അദ്ദേഹം വ്യക്തമാക്കി.















