മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും. പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കുന്ന വീഡിയോകൾക്കും വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. മക്കളുടെ ചിത്രങ്ങളാണ് ഇരുവരും ഇപ്പോൾ കൂടുതലും പങ്കുവക്കുന്നത്. ഇപ്പോഴിതാ മൂത്ത മകൾ നിലയുടെ മൂന്നാം പിറന്നാളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലാണ് പേളി വീഡിയോ പങ്കുവച്ചത്. നിലയുടെ ചിത്രങ്ങളും കൃസൃതി നിറഞ്ഞ വീഡിയോകളുമാണ് പേളി പങ്കുവച്ചിരിക്കുന്നത്. ആദ്യമായി നിലയുടെ പേര് ആശുപത്രി റെക്കോർഡുകളിൽ എഴുതിച്ചേർക്കുന്ന നിമിഷം മുതലുള്ള നിരവധി ദൃശ്യങ്ങൾ കാണാം.
ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞ് നിറ്റാരയുടെ വിശേഷങ്ങളും സമൂഹമാദ്ധ്യമ ലോകത്ത് ഏറെ ജനശ്രദ്ധ നേടാറുണ്ട്.