അയോദ്ധ്യ: നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മകൾ മാൾട്ടിയും ഭർത്താവ് നിക്ക് ജോനസും പ്രിയങ്കയ്‌ക്കൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ എയർപോർട്ടിൽ നിന്നും പ്രിയങ്കയും കുടുംബവും കാർമാർഗം രാമജന്മഭൂമിയിലെത്തിയത്.
പ്രിയങ്കയും കുടുംബവും രാംലല്ലയെ ദർശിക്കാനെത്തിയതിന്റെ ചിത്രങ്ങൾ ക്ഷേത്രം തന്ത്രി പ്രദീപ് ദാസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്. നിക്ക് ജോനസ് വെള്ള കുർത്തയും പ്രിയങ്ക മഞ്ഞ സാരിയുമണിഞ്ഞാണ് രാമജന്മഭൂമിയിലെത്തിയത്. മകൾ മാൾട്ടി പിങ്ക് ഉടുപ്പണിഞ്ഞ് പ്രിയങ്കയുടെ കൈകളിൽ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
Actor Priyanka Chopra Jonas, husband and singer Nick Jonas and their daughter Maltie Marie Jonas offered prayers at Ram Janmabhoomi Temple in Ayodhya, Uttar Pradesh.
(Source: Temple priest Pradeep Das) pic.twitter.com/WdWmcrXkwg
— ANI (@ANI) March 20, 2024
ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയിൽ പ്രിയങ്കയും കുടുംബവും അമേരിക്കയിലായിരുന്നതിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ശേഷം കഴിഞ്ഞ മാർച്ച് 15നായിരുന്നു താരകുടുംബം മുംബൈയിലെത്തിയത്. ഹോളി ആഘോഷങ്ങൾക്ക് ശേഷമേ പ്രിയങ്ക അമേരിക്കയിലേക്ക് മടങ്ങൂവെന്നാണ് റിപ്പോർട്ട്.
‘സിറ്റഡേൽ’ എന്ന അമേരിക്കൻ സീരീസിലാണ് ഏറ്റവും ഒടുവിൽ പ്രിയങ്ക എത്തിയത്. ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏജന്റുമാരുടെ കഥ പറയുന്ന സീരീസിന്റെ ആദ്യ സീസൺ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്തത്.















