മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്റെ 27-ാം മത് വാർഷികാഘോഷവും ഗുരു ശ്രീ മഹേശ്വര ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും 2024 മാർച്ച് 21, 22 തീയതികളിൽ ക്ഷേത്ര തന്ത്രി വിജയ കൃഷ്ണൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
കാര്യ പരിപാടികൾ
21 ന് നിർമ്മാല്യ ദർശനം, ഹരിനാമകീർത്തനം, ഗുരുപൂജ, വൈകിട്ട് 6-30 ന് ദീപാരാധന, 7-45 ന് പ്രാസാദശുദ്ധി, 8 ന് അത്താഴ പൂജ , 8-30 ന് മഹാപ്രസാദം
22 ന് പുലർച്ചെ 5 ന് പള്ളിയുണർത്തൽ 5-15 ന് മഹാഗണപതി ഹോമം, 10-30 ന് കലശ പൂജ 12-30 ന് നട അടയ്‌ക്കൽ, വൈകിട്ട് 6 ന് താലപ്പൊലി ഘോഷയാത്ര, 7 ന് പൊതുസമ്മേളനം, 8.30 ന് കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 98697 76018