വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്. ഗ്രൂപ്പ് സിക്ക് കീഴിലുള്ള ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിച്ചു തുടങ്ങി. 38 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500-81,100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡോക്യൂമെന്റേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രാക്ടിക്കൽ-ട്രേഡ് ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകർക്ക് മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റിനൊപ്പം തത്തുല്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
18-നും 25-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഏപ്രിൽ 15 വരെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാകും. ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.