2024 മാർച്ച് 24 മുതൽ മാർച്ച് 30 വരെയുള്ള (1199 മീനം 11- മീനം 17 ) ചന്ദ്രരാശി പൊതുഫലം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2024 മാർച്ച് 24 മുതൽ മാർച്ച് 30 വരെയുള്ള (1199 മീനം 11- മീനം 17 ) ചന്ദ്രരാശി പൊതുഫലം

Janam Web Desk by Janam Web Desk
Mar 21, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ പൂരം, ഉത്രം , അത്തം , ചിത്തിര , ചോതി , വിശാഖം, അനിഴം എന്നീ നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും. ജോലിസ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും. അവരുടെ അനുഗ്രഹം നിങ്ങളുടെ കരിയറിൽ പുരോഗതിക്ക് സഹായിക്കും. ശത്രുക്കളിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയും. അവർ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം, പക്ഷേ അവർക്ക് വിജയിക്കാൻ സാധിക്കില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു കുറവും ഉണ്ടാകില്ല. നിങ്ങൾക്ക് എല്ലായ്പ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകും. ഇഷ്ട ഭക്ഷണം കഴിക്കാൻ യോഗം ഉണ്ട്. രാഷ്‌ട്രീയക്കാർക്ക് ചർച്ചകളിൽ വിജയം ലഭിക്കാൻ സാധ്യതയുണ്ട്. അവർക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അവസരം ലഭിക്കും. ചില വെല്ലുവിളികൾ ഉയർന്നുവരും. എന്നാൽ ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും അവയെ നേരിടാൻ നിങ്ങൾക്ക് സാധിക്കും. പുതിയ കരാറുകളും ജോലികളും ഏറ്റെടുക്കാൻ സാധ്യത. കുടുംബത്തിൽ സന്തോഷവും സംതൃപ്തിയും നിറയും. വിവാഹം, ജനനം തുടങ്ങിയ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വാരം ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും നേരിടേണ്ടി വരും. കരിയറിന് ഗുണം ചെയുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

എന്നാൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെയും സഹിഷ്ണുതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകാം. ഈ തർക്കങ്ങൾ കേസ് വഴക്കിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെയും സഹിഷ്ണുതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.

എന്നാൽ ഈ വാരം സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചെറിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വാരം നിങ്ങൾ അസാമാന്യമായ ധൈര്യം പ്രകടിപ്പിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം പേരും പ്രശസ്തിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കും. ചിന്തകൾ വളരെ സൂക്ഷിക്കുക. നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ നിരൂപിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല അടുപ്പം ഉണ്ടാകും. മാനസിക പിരിമുറുക്കം കുറയും. നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരം കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും വളരെ അനുകൂലമായിരിക്കും. അവാർഡുകളും സമ്മാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ മെച്ചപ്പെടൽ ഉണ്ടാകും. ഉണ്ടായിരുന്ന അസുഖങ്ങൾ ഭേദമാകുകയും ശരീര ചൈതന്യം വർദ്ധിക്കുകയും ചെയ്യും.

ഉറക്കം ലഭിക്കുന്ന സമയം ആണ്, ദീർഘദൂര യാത്രയിൽ മറ്റും ഡ്രൈവിംഗ് ശ്രദ്ധിക്കുക.ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. ധനനേട്ടം ഉണ്ടാകും. ഈ വാരം ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ഈ വാരം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിറയും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും വർദ്ധിക്കും. ദമ്പതികൾ തമ്മിലുള്ള പരസ്പരവിശ്വാസവും സ്നേഹവും വർദ്ധിക്കും. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കും.

വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

സന്തോഷവും സൗകര്യവും ലഭിക്കുന്ന തരത്തിൽ നൽകും ജന്മനാട്ടിലേക്ക് ഉദ്യോഗം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. പല പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അന്യസ്ത്രീകളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക.അവരിൽ നിന്ന് ധനനഷ്ടവും അപവാദവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾക്ക് സാധ്യതയുണ്ട്.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന മാനസിക സംഘർഷം കുറയുകയും സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുകയും. ജോലി സംബന്ധമായി നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക ലാഭവും ഉയർച്ചയും ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.

അവിവാഹിതർക്ക് മികച്ച ആലോചനകൾ വരാൻ സാധ്യത ഉണ്ട്. വിവാഹിതരായ ദമ്പതികൾക്ക് സന്താന ലാഭം ഉണ്ടാകും. പുതിയ ഗൃഹ ഉപകരണങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറയും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ഈ വാരം ശ്രദ്ധയോടെയും ജാഗ്രതയോടെയും കാര്യങ്ങൾ ചെയ്യുക. ചതിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം കരാറുകളിൽ ഒപ്പ് വയ്‌ക്കുക. സർക്കാരിൽ നിന്നും അന്വേഷണ വിധേയനായി കേസിൽ പെടാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

എന്നാൽ ബിസിനസ്സുകാർക്ക് വളരെക്കാലമായി ഉണ്ടായിരുന്ന പ്രവർത്തന മാന്ദ്യം കുറയുകയും ഈ വാരം നല്ല ലാഭം ലഭിക്കാനും സാധ്യത കാണുന്നു. ബന്ധുജനങ്ങളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

വളരെ സൂക്ഷിക്കേണ്ട കാലം ആണ്. രാത്രികാലങ്ങളിൽ സഞ്ചാരം കഴിവതും ഒഴിവാക്കുക. അപകടങ്ങൾക്ക് സാധ്യതയുണ്ട്. വിഷ ഭയത്തിന് സാധ്യതയുണ്ട്. ഭക്ഷണത്തിലും പാനീയങ്ങളിലും ശ്രദ്ധിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ ചെലുത്തുക.

കടബാധ്യതകൾ മൂലം സാമ്പത്തിക അസ്ഥിരത നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ പെരുമാറുക. എന്നാൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. നല്ല അവസരങ്ങൾ ലഭിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സുഖവും ഉണ്ടാകും. പുതിയ വാഹനം വാങ്ങാനും ഉള്ള വാഹനം മാറ്റി വാങ്ങാനും പറ്റിയ സമയമാണ്.

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ശത്രുക്കളിൽ നിന്ന് അപവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം ആരോപണങ്ങൾ വികാരത്തോടെ പ്രതികരിക്കുന്നതിന് പകരം വിവേകപൂർവം കൈകാര്യം ചെയുക.

പ്രണയിച്ചു കൊണ്ടിരിക്കുന്ന യുവതീ – യുവാക്കൾ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. ഈശ്വര വിശ്വാസവും ആരാധനയും പ്രാർത്ഥനയും വർധിപ്പിക്കേണ്ട കാലം ആണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies