കാബൂൾ: കാണ്ഡഹാറിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് അറിയിച്ചു.
ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. ന്യൂ കാബൂൾ ബാങ്കിന് മുൻപിലുണ്ടായ ആക്രമണത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. 12 പേർക്ക് പരിക്കേറ്റു. ജീവനക്കാരും ബാങ്കിലേക്ക് എത്തിവയവരും മറ്റുള്ളവരും നിൽക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേർ പൊട്ടുകയായിരുന്നു. റംസാൻ വ്രതം ആരംഭിച്ചതോടെ സേഫോടനങ്ങൾ കാണ്ഡഹാറിൽ പതിവാണ്.















