തിംഫു: ദ്വിദിന ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ഭൂട്ടാൻ ജനത. അവിസ്മരണീയ വരവേൽപ്പ് നൽകിയ ഭൂട്ടാൻ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് പങ്കുവച്ചു. കുട്ടികൾക്കും യുവജനതയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
” ഗംഭീര വരവേൽപ്പ് നൽകി ഭൂട്ടാൻ എന്ന ഈ മനോഹരമായ രാജ്യത്തിലേക്ക് എന്നെ സ്വാഗതം ചെയ്ത ഭൂട്ടാൻ ജനതയ്ക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും യുവജനതയ്ക്കും ഞാൻ നന്ദി അറിയിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
ചിത്രങ്ങൾ കാണാം..
ഇന്ത്യ- ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഭൂട്ടാനിൽ എത്തിയിരിക്കുന്ന്. തിംഫുവിലെത്തിയ അദ്ദേഹം ഭൂട്ടാനിലെ ഇന്ത്യൻ സമൂഹവുമായും സംവദിച്ചു. ഗുജറാത്തിന്റെ പാരമ്പരാഗത നൃത്ത കലാരൂപമായ ഗർബ നൃത്തത്തോടെയാണ് അദ്ദേഹത്തെ ഭൂട്ടാൻ ജനത വരവേറ്റത്.