ലക്നൗ: ഐപിഎല്ലിൽ ആദ്യ മത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം ക്ഷേത്രത്തിൽ ദർശനം നടത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. കോച്ച് ജസ്റ്റിൻ ലാംഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോദ്ധ്യയിലെത്തി രാംലല്ലയുടെ അനുഗ്രഹം തേടിയത്. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച സംഘത്തെ പൂജാരി സന്തോഷ് ദാസാണ് സ്വീകരിച്ചത്. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ലക്‌നൗ സൂപ്പർ ജയന്റ്‌സ് തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
‘അയോദ്ധ്യ സന്ദർശിച്ചതിൽ ടീം വളരെയധികം സന്തോഷത്തിലാണ്. രാം ലല്ലയുടെ അനുഗ്രഹം തേടി. വെല്ലുവിളികളെ പോസിറ്റീവായി നേരിടാനുള്ള എനർജി ഞങ്ങൾക്ക് അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. 24 ന് ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആദ്യ മത്സരം.
അയോദ്ധ്യ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കാണാം


View this post on Instagram
“>



















