ഡൽഹിയിൽ ഇലക്ട്രിക്കൽ വെഹിക്കിൾസ് ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന സാധ്യതകൾ വിലയിരുത്തിയാണ് കോ്‌ഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുമ്പ് ഒന്നാം ബാച്ച് ഐഐടി ഡൽഹി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമുള്ള രണ്ടാം ബാച്ചാണിത്.
ഇലക്ട്രിക്കൽ മേഖലയിലെ നൈപുണ്യ വികസനമാണ് പ്രധാനമായും കോഴ്‌സ് ലക്ഷ്യം വയ്‌ക്കുന്നത്. അഞ്ച് മാസം നീളുന്ന 55 മണിക്കൂർ ഓൺലൈൻ പ്രോഗ്രാമാണിത്. ജൂൺ 15 മുതൽ നവംബർ 16 വരെയാണ് കോഴ്‌സ് ദൈർഘ്യം. ഐഐടി ഡൽഹിയിലെ അദ്ധ്യാപകരും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്.
ശനി, ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ 4.30 വരെയാണ് ക്ലാസുകൾ. ഏതെങ്കിലും വിഷയത്തിലെ ബിഇ-ബിടെക്ക്-എംഇ-എംടെക്ക് അല്ലെങ്കിൽ ബിഎസ്‌സി-എംഎസ്‌സി ഇലക്ട്രോണിക്‌സ്, എഞ്ചിനീയറിംഗ് ഡിപ്ലോമ എന്നീ മേഖലയിൽ ഒരു വർഷത്തെ തൊഴിൽ പരിചയം. 1,82,900 രൂപയാണ് കോഴ്‌സ് ഫീസ്. വിശദവിവരങ്ങൾക്ക് https://owncloud.iitd.ac.in/nextcloud/index.php/s/MJzoE9FdSnkjpnt എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.