ക്യാപ്റ്റന്റെ സമ്മർദ്ദമില്ല, മറ്റൊന്നിനെ പറ്റിയും ചിന്തിക്കേണ്ട നായകസ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണി കൂളാണ്. എന്നാൽ 200 കോടി ക്ലബ്ബിലെത്തിയ ‘ മഞ്ഞുമ്മൽ ബോയ്‌സ്’ കാണാൻ തലയെത്തിയെന്ന് പറഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും. എന്നാൽ ചെന്നൈയിലെ സത്യം സിനിമാസിൽ മഞ്ഞുമ്മൽ ബോയ്‌സ് കാണാനെത്തിയ ധോണിയും സിഎസ്‌കെ ടീമംഗങ്ങളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ദീപക് ചാഹർ അടക്കമുള്ള ടീമംഗങ്ങൾക്കൊപ്പം സത്യം സിനിമാസിൽ നിന്ന് പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ നാല് ഷോകളാണ് സത്യം സിനിമാസിൽ ഉള്ളത്.
Thala MS Dhoni and his close friend Deepak Chahar at Satyam Movies
🌟Crowd Chanting Dhoni Dhoni 🔥 pic.twitter.com/QhvZ8vFE7Q— ICT Fan (@Delphy06) March 24, 2024
“>
തീയറ്ററിൽ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞും താരത്തെ കാണാനും ചിത്രമെടുക്കാനുമായി ആരാധകർ തീയറ്ററിൽ തടിച്ചു കൂടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മഞ്ഞുമ്മൽബോയ്‌സ് സൂപ്പർ ഹിറ്റായിരുന്നു. 50 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്.
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് സീസണിൽ വിജയത്തുടക്കമിട്ടത്. വിക്കറ്റ് കീപ്പറായി ഇറങ്ങിയെങ്കിലും ധോണി ബാറ്റിംഗിന് ക്രീസിൽ എത്തിയിരുന്നില്ല. 26-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.