ബോളിവുഡ് നടി നേഹ ശർമ്മ ലോക്സഭ തെരഞ്ഞെപ്പിൽ മത്സരിക്കുമോ എന്ന വാർത്തകൾക്ക് മറുപടി പറഞ്ഞ് പിതാവും കോൺഗ്രസ് നേതാവുമായ അജിത് ശർമ്മ. പാർട്ടി മകളെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചെന്നും തനിക്കും അക്കാര്യത്തിൽ താത്പ്പര്യമുണ്ടെന്നും ഭഗൽപൂർ എം.എൽ.എ വ്യക്തമാക്കി.
എന്നാൽ താൻ മകളുമായി സംസാരിച്ചെങ്കിലും അവൾ വിവിധ ഷൂട്ടിംഗുകളുമായി ബന്ധപ്പെട്ട് തെരക്കിലാകുമെന്നാണ് അറിയിച്ചത്. ഇത്തവണ മത്സരിക്കാൻ ആകില്ലെന്നാണ് അവൾ പറഞ്ഞത്. പാർട്ടിയോ അച്ഛനോ ആറുമാസം മുൻപ് ഇക്കാര്യം ചോദിച്ചിരുന്നെങ്കിൽ താൻ തീർച്ചയായും മത്സരിക്കുമായിരുന്നു എന്നും നേഹ പറഞ്ഞതായി അജിത് അറിയിച്ചു.
ഇമ്രാൻ ഹാഷ്മിക്കൊപ്പം ‘ക്രൂക്ക്’ എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡില്‍ അരങ്ങേറിയത്. 21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇന്‍ഫ്ലുവെന്‍സറാണ് 36-കാരിയായ നേഹ.















