ന്യൂഡൽഹി: ഹോളി ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസകൾ നേർന്ന് ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ ആഘോഷവേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഊഷ്മളമായ ഒരു ഹോളി ആശംസിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
” നിറങ്ങളുടെ ഉത്സവമാണ് ഹോളി. നമ്മുടെ ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കാനും മറ്റൊരു വസന്തക്കാലത്തെ വരവേൽക്കാനുമുള്ള അവസരം കൂടിയാണിത്. പ്രകൃതിയുമായി നമ്മെ കൂട്ടിയിണക്കുന്ന ഉത്സവം കൂടിയാണ് ഹോളി. ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് പുതിയ അവസരങ്ങൾ എത്തിപ്പിടിക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും ഊഷ്മളമായ ഹോളി ആശംസിക്കുന്നു.”- ജഗ്ദീപ് ധൻകർ കുറിച്ചു.
രഷ്‌ട്രപതി ദ്രൗപദി മുർമുവും ഹോളി ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി എല്ലാ ജനങ്ങളിലും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ. ഈ ആഘോഷം രാഷ്‌ട്ര നിർമ്മാണത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.