മുംബൈയുടെ തോൽവിക്ക് പിന്നാലെ ക്യപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. ആരാധകരും മുൻ താരങ്ങളുമടക്കം നിരവധിപേരാണ് താരത്തെ വിമർശിച്ച് രംഗത്തുവന്നത്. 169 റൺസ് പിന്തുടരുമ്പോൾ ഹാർദിക് ബാറ്റിംഗിനിറങ്ങിയത് ഏഴാമതയിരുന്നു. 12 പന്തിൽ 27 റൺസ് വേണ്ടപ്പോഴായിരുന്നു ക്യാപ്റ്റൻ ക്രീസിലെത്തിയത്.
നാലു പന്തിൽ 11 റൺസെടുത്ത ഹാർദിക് അഞ്ചാം പന്തിൽ ലോംഗ് ഓണിൽ ക്യാച്ച് നൽകി മടങ്ങിയതോടെ മുംബൈ തോൽവിയും ഉറപ്പിച്ചു. ആറ് റൺസിന് ഗുജറാത്ത് മുംബൈയെ വീഴ്‌ത്തി സീസണിലെ ആദ്യ ജയവും സ്വന്തമാക്കി.
ഇക്കാര്യം വിലയിരുത്തിയ ഇർഫാൻ പഠാൻ ഹാർദിക്കിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. ‘അവർ ചേസ് ചെയ്തുകൊണ്ടിരുന്നപ്പോൾ, ടിം ഡേവിഡിന് സ്ഥാനക്കയറ്റം നൽകി. കാരണം റാഷിദ് ഖാന് ഒരു ഓവർകൂടിയുണ്ടായിരുന്നു. ഹാർദിക്കിന് റാഷിദിനെ നേരിടാൻ താത്പ്പര്യമില്ലായിരുന്നു. കാരണം കുറച്ചുനാളായി ക്രിക്കറ്റിൽ നിന്ന് അകന്നു നിൽക്കുകയാണല്ലോ ഹാർദിക്”— ഇർഫാൻ പറഞ്ഞു.
A game of ᴇʙʙꜱ & ꜰʟᴏᴡꜱ 🫡@gujarat_titans display quality death bowling to secure a remarkable 6️⃣ run win over #MI 👏@ShubmanGill‘s captaincy starts off with with a W
Scorecard ▶️https://t.co/oPSjdbb1YT #TATAIPL | #GTvMI pic.twitter.com/jTBxANlAtk
— IndianPremierLeague (@IPL) March 24, 2024
“>