പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തിൽ ക്രിക്കറ്റിലെ രണ്ടു റെക്കോർഡിലാണ് ആർ.സി.ബി ബാറ്റർ വിരാട് കോലി തന്റെ പേരെഴുതി ചേർത്തത്. ടി20യിൽ നൂറാമത്തെ 50 പ്ലസ് സ്കോറാണ് താരം ഇന്ന് നേടിയത്. പഞ്ചാബിനെതിരെ 31 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയതോടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. പിന്നാലെ 48 പന്തിൽ 77 റൺസുമായി വിരാട് പുറത്തായി.
മറ്റൊരു റെക്കോർഡ് സുരേഷ് റെയ്നയെ മറികടന്നും വിരാട് സ്വന്തമാക്കി. ടി20യിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമായും കോലി മാറി. ജോണി ബെയർസ്റ്റോയുടെ ക്യാച്ചെടുത്താണ് താരം മിസ്റ്റർ ഐപിഎല്ലിനെ മറികടന്നത്. 173-ാം ക്യാച്ചായിരുന്നു ഇത്. 172 ക്യാച്ചുകളാണ് സുരേഷ് റെയ്ന കൈപിടിയിലൊതുക്കിയത്.പട്ടികയിൽ മൂന്നാം സ്ഥാനം രോഹിത് ശർമ്മയ്‌ക്കാണ് (167), തൊട്ടുപിന്നാലെ മനീഷ് പാണ്ഡെ(146), പിന്നെ സൂര്യകുമാർ യാദവ്(136) എന്നിവരാണുള്ളത്.