സിനിമാ താരങ്ങൾ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ നദിയ മൊയ്തുവിനൊപ്പം ബോളിവുഡ് താരദമ്പതികളായ ആലിയയും രൺബീറുമുണ്ട്.
തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോ നദിയ മൊയ്തു ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. എല്ലാവർക്കും ഹോളി ആശംസകൾ നേർന്നു കൊണ്ടാണ് താരം സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ നദിയ ആലിയയുടെയും രൺബീറിന്റെയും കവിളുകളിൽ വർണപ്പൊടി വിതറുന്നതും കാണാം. താരദമ്പതികളുടെ മകൾ റാഹയും വീഡിയോയിലുണ്ട്. കുഞ്ഞ് റാഹയോട് നദിയ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുംബൈയിലാണ് നാദിയ കുടുംബ സമേതം താമസിക്കുന്നത്.
View this post on Instagram















