ബെംഗളൂരു: ബിജെപി പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി ശിവരാജ് തംഗദഗി. മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്‌ക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മോദി, മോദി മുദ്രാവാക്യം വിളിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഏറെ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ കൺവീനർ അമിത് മാളവ്യ രംഗത്തെത്തി. ഇന്ത്യയിലെ യുവജനങ്ങൾ രാഹുലിനെ തള്ളി കളഞ്ഞതിലുള്ള അമർഷമാണ് കർണാടക സാംസ്കാരിക മന്ത്രിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നയിക്കണമെന്നാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. അതിൽ കോൺഗ്രസ് കലി തുള്ളുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congress minister Shivaraj Tangadagi, who is the Minister of Culture in the Karnataka government, asks students, who chant slogans in favour of PM Modi, to be slapped…
Just because Young India has rejected Rahul Gandhi, again and again, and wants PM Modi to lead the country,… pic.twitter.com/mhlMdYpcpK
— Amit Malviya (मोदी का परिवार) (@amitmalviya) March 25, 2024
രാജ്യത്തെ യുവാക്കളിലാണ് പ്രധാനമന്ത്രി നിക്ഷേപം നടത്തുന്നത്. എന്നാൽ രാഹുൽ അവരെ തല്ലിയോടിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയും യുവാക്കളെ ലക്ഷ്യം വച്ചിട്ടില്ല. അത്തരത്തിലൊരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാനുള്ളവരാണ് യുവജനതയെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു. ബോളിവുഡ് താരവും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ കോൺഗ്രസ് അധിക്ഷേപ പരാമർശവുമായി എത്തിയത്.















