സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറുമായ രോഹിത് ശർമ്മയും സഹതാരങ്ങളും ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ. മുംബൈ ക്യാമ്പിലെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ മുംബൈ ഇന്ത്യൻസ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ രോഹിത്ത് ടീമംഗങ്ങളുടെ ദേഹത്തേയ്‌ക്കും ലെൻസിലേക്കുമെല്ലാം നിറങ്ങൾ വാരി വിതറുന്നത് കാണാം.
View this post on Instagram
“>
കുടുംബത്തിനൊപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോ രോഹിത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ഡാൻസ് കളിക്കുകയും തുള്ളിച്ചാടുകയും ചായം പൂശുകയും ചെയ്യുന്ന രോഹിത്തിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. പുൽത്തകിടിയിലെ വെള്ളത്തിൽ സ്ലൈഡ് ചെയ്തുനീങ്ങുന്നതും കാണാം.
View this post on Instagram
“>മകൾ സമൈറയ്‌ക്കും ഭാര്യ ഋതിക സജേദിമുമൊപ്പമുള്ള ആഘോഷത്തിൽ നിറങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഇന്ത്യൻ നായകന്റെ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
“>
View this post on Instagram
“>















