അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. പ്രതിനായക വേഷത്തിൽ മലയാളി താരം പൃഥ്വിരാജും ചിത്രത്തിൽ എത്തുന്നുണ്ട്. സസ്‌പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ടൈഗർ ഷ്‌റോഫിന്റെ ഇൻട്രോയോടെയാണ് ടീസർ ആരംഭിക്കുന്നത്.
നേരത്തെ പുറത്തുവന്ന ടീസറും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ട്രെയ്‌ലറിലും ടീസറിലും പൃഥ്വിരാജിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ മലയാളിയായ കബീർ എന്ന കൊടുംഭീകരന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇയാളെ പിടികൂടാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും എത്തുന്നത്.
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. അബ്ബാസ് സഫറാണ് സിനിമയുടെ സംവിധായകൻ. സൊനാക്ഷി സിൻഹ, മാനുഷി ചെല്ലാർ, അലായ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രോണിത് റോയിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.