സിനിമാ പ്രേക്ഷർക്കിടയിൽ ഇപ്പോഴും മഞ്ഞുമ്മൽ ബോയ്സ് തരംഗമാണ്. സമൂഹമാദ്ധ്യമങ്ങളിലും മഞ്ഞുമ്മൽ ബോയ്സ് ട്രെൻഡിംഗിലാണ്. ചിത്രം തിയേറ്ററുകളിൽ കാണാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്.
മഞ്ഞുമ്മൽ ബോയ്സ് ഏപ്രിൽ അഞ്ചിനാണ് ഒടിടിയിൽ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോക്സോഫീസിൽ 200 കോടിക്ക് മുകളിൽ നേട്ടം കൊയ്ത സിനിമ തമിഴ്‌നാട്ടിൽ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.
കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന 11 സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.















