സിദ്ധാർത്ഥിന്റെ ദുരൂഹമരണം; വീഴ്ച മറയ്ക്കാൻ സർക്കാർ; ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; വീഴ്ച മറയ്‌ക്കാൻ സർക്കാർ; ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 07:34 pm IST
FacebookTwitterWhatsAppTelegram

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടുന്നതിൽ കാലതാമസം വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആഭ്യന്തര വകുപ്പിലുള്ള ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ നൽകി.

പ്രൊഫോമ റിപ്പോർട്ട് വൈകിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തുവിടും.

കഴിഞ്ഞ 9ന് കേസ് സിബിഐയ്‌ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരുന്നു. 16ന് കേസ് സിബിഐയ്‌ക്ക് കൈമാറി. ഉത്തരവ് കൈമാറുമ്പോൾ കേസിനെ സംബന്ധിച്ച ഒരു അനുബന്ധ റിപ്പോർട്ടും കൈമാറേണ്ടതുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് കൈമാറാൻ വൈകിപ്പിച്ചു.

പൊലീസ് ആസ്ഥാനത്ത് നിന്നാണ് കേസിനെ സംബന്ധിച്ച റിപ്പോർട്ട് വാങ്ങേണ്ടത്. എന്നാൽ ഉദ്യോഗസ്ഥർ അതിനുള്ള നടപടികൾ സ്വീകരിക്കുകയോ പോലീസ് ആസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചോദിച്ച് വാങ്ങുകയോ ചെയ്തില്ല. ഈ വീഴ്ചയിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിഷയത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് വിവാദമായിരുന്നു. തുടർന്ന് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് സിദ്ധാർത്ഥിന്റെ പിതാവും രംഗത്തെത്തി. ഇതോടെയാണ് സിബിഐ അന്വേഷണത്തിനുളള നടപടികൾ സർക്കാർ വൈകിപ്പിച്ചതായ വിവരങ്ങൾ പുറത്തുവന്നത്. മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം ചർച്ചയായതിനെ തുടർന്നാണ് സർക്കാരിന്റെ ധൃതി പിടിച്ച നടപടി.

Tags: SidhardhPOOKODFE VETTIBNARY COLLAGE
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies