റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പഞ്ചാപിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലേക്കായി 550 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ ബോർഡിന്റെ നിയമാനുസൃതമായ സ്‌റ്റൈപ്പെൻഡ് ലഭിക്കും.
ഒഴിവുള്ള ട്രേഡുകൾ
ഫിറ്റർ-200, വെൽഡർ-230, ഇലക്ട്രീഷ്യൻ-75, പെയിന്റർ-20, എ.സി. ആൻഡ് റെഫ്രിജറേറ്റർ മെക്കാനിക്ക്-15, കാർപെന്റർ-5, മെഷിനിസ്റ്റ്-5.
യോഗ്യത
പ്ലസ്ടൂ സമ്പ്രദായത്തിലുള്ള പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ വിജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന ട്രേഡ് സർട്ടിഫിക്കറ്റും.
പ്രായം
15-നും 54-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. (ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തേയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തേയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തേയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് 100 രൂപയാണ്. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.rcf.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒമ്പത്.