ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ വ്യക്തമാക്കി.പടാപ്‌സ്കോ നദിക്ക് കുറുകെയുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ ഒരു തൂണിലാണ് കപ്പൽ ഇടിച്ചുകയറിയത്. പിന്നീട് കപ്പലിന് തീപിടിക്കുകയും പൊട്ടിത്തെറിയോടെ പാലം തകരുകയുമായിരുന്നു.
അതേസമയം പാലത്തിൽ അറ്റകുറ്റ പണിയിലായിരുന്ന ആറു തൊഴിലാളികളെ നദിയിൽ കാണാതായി. സംഭവ സ്ഥലം സന്ദർശിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച പറഞ്ഞു.
സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. ക്രൂമെമ്പർമാർക്ക് പരിക്കുകളില്ലെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും കമ്പനി അറിയിച്ചു. തുടർ നടപടികളിൽ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. ഇരുപതിലേറെ വാഹനങ്ങൾ നദിയിൽ വീണു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അപകടം നടക്കുമ്പോൾ 20ലേറെ തൊഴിലാളികൾ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടായിരുന്നു. മൂന്നു കിലോമീറ്ററോളം നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗം മുഴുവനും തകർന്നു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു.
I fully expect, by the end of the day, to be told that the captain was white, the collision was Trump’s fault, the ship was racist, and that this can only be prevented by having more alphabet people of color as ship captains. #Baltimore #baltimorebridge #BaltimoreBridgeCollapse pic.twitter.com/XAgQ2Z6pm1
— SANKET 🚩 (@Sanket0018)