മുംബൈ : കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കാതെ താൻ പ്രണയിച്ച കാമുകൻ തന്നെ ചതിച്ചുവെന്ന് ആരോപിച്ച് ലൗ ജിഹാദ് ഇരയായ യുവതിയുടെ വീഡിയോ . സൂഫിയാൻ ഷെയ്ഖ് എന്ന യുവാവിനെതിരെയാണ് ആരോപണം . തന്നെ യുവാവ് ഒരു വർഷത്തോളം പ്രണയം നടിച്ച് വഞ്ചിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടി ആരോപിക്കുന്നു. ആത്മഹത്യയെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. സൂഫിയാൻ എന്ന വ്യക്തിയെ കൂടാതെ, യുവാവിന്റെ മാതാപിതാക്കളും സഹോദരിമാരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. വീഡിയോ മഹാരാഷ്‌ട്രയിൽ നിന്നുള്ളതാണ് .
8 മിനിറ്റ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, ഇരയായ 18 കാരിയായ പെൺകുട്ടി ആദ്യം പറയുന്നത് , ഈ വീഡിയോ ആളുകളിൽ എത്തുമ്പോഴേക്കും താൻ ജീവിച്ചിരിക്കില്ലെന്നാണ്. താനൊരു ഹിന്ദു കുടുംബത്തിൽ പെട്ടയാളാണെന്നും സൂഫിയാൻ താനുമായി പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. യുവാവിന്റെ അമ്മയ്‌ക്കും പിതാവിനും മൂന്ന് സഹോദരിമാർക്കും താനും സൂഫിയാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സൂഫിയാൻ പണം ആവശ്യപ്പെടാൻ തുടങ്ങി. തന്നില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. സൂഫിയാൻ തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിന് വീട്ടുകാരും പിന്തുണ നൽകി .
തന്നെപ്പോലെ നിരവധി പെൺകുട്ടികളും സൂഫിയാന്റെ പിടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു . തന്റെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിച്ചില്ലെന്നും , ഇസ്ലാം സ്വീകരിച്ചത് സൂഫിയാന്റെ കുടുംബാംഗങ്ങളുടെ നിരന്തരം സമ്മർദം കാരണമാണെന്നും പെൺകുട്ടി പറയുന്നു. തന്റെ മരണം ആത്മഹത്യ ആയി കണക്കാക്കരുതെന്നും സൂഫിയാനും കുടുംബവും ചെയ്ത കൊലപാതകമായി കണക്കാക്കണമെന്നും പെൺകുട്ടി പറയുന്നുണ്ട്.