എം.എസ് ധോണിക്ക് പിന്നാലെ ഡൈവിംഗ് ക്യാച്ചുമായി ആരാധക മനസ് കീഴടക്കി അജിങ്ക്യാ രഹാനെ. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് സിഎസ്‌കെ താരം ആരാധക മനസ് കീഴടക്കിയത്. ഗുജറാത്തിന്റെ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിജയ് ശങ്കറെ പുറത്താക്കാനായി ധോണിയെടുത്ത ഡൈവിംഗ് ക്യാച്ചും ആരാധക മനസിൽ ഇടംപിടിച്ചിരുന്നു. സിഎസ്‌കെയിൽ ധോണിക്ക് ശേഷം ഏറ്റവും പ്രായം കൂടിയ താരമാണ് 35-കാരനായ രഹാനെ.
Now Ajinkya Rahane takes a splendid running catch! 🔥
There’s no escape for the ball with @ChennaiIPL‘s current fielding display 😎
Head to @JioCinema and @StarSportsIndia to watch the match LIVE#TATAIPL | #CSKvGT | @ajinkyarahane88 pic.twitter.com/fu6Irj1WDG
— IndianPremierLeague (@IPL) March 26, 2024
“>
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ 63 റൺസിനാണ് മത്സരം ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് എട്ട്് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനാണ് സാധിച്ചത്. മത്സരത്തിൽ ചെന്നൈയുടെ സർവാധിപത്യമാണ് കാണാൻ കഴിഞ്ഞത്. ബാറ്റിംഗിലും ബൗളിലും അവർ ഒരുപോലെ തിളങ്ങി. ഒരു ഘട്ടത്തിൽ പോലും ചെന്നൈയ്‌ക്ക് മേൽ വെല്ലുവിളി ഉയർത്താൻ ഗുജറാത്തിന് ആയില്ല.