ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിക് ഡബിൾ ഷോക്ക്. ജലന്ധർ എം.പി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റിലെ എം.എൽ.എ ശീതൾ അംഗുരാലും ബിജെപിയിൽ ചേർന്നു. ഇന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ആപ്പിന്റെ ഏക എംപിയാണ് സുശീൽ കുമാർ. 2023ലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിങ്കു ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ആം ആദ്മി നേതാക്കൾ സുശീൽ കുമാറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചർച്ചകൾക്ക് വഴങ്ങിയില്ല.
‘ജലന്ധറിലെ ജനങ്ങൾക്ക് ഞാൻ നൽകിയ വാഗ്ദാനങ്ങളിൽ ചിലത് നടപ്പാകാതെ പോയത് മുൻ പാർട്ടി എന്നെ പിന്തുണയ്‌ക്കാത്തതുകൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭരണ ശൈലിയിൽ എനിക്ക് വലിയ വലിയമതിപ്പുണ്ട്.”– സുശീൽ കുമാർ പറഞ്ഞു.
‘ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി. സമൂഹത്തിന്റെ വിവിധതുറകളിൽ നിന്നുള്ളവർ നമ്മുടെ കുടുംബത്തിനൊപ്പം ചേരും. ഞാൻ സുശീൽ കുമാറിനെയും ശീതൽ അംഗുറലിനെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു.” –കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഹർദീപ് സിംഗ് പുരി, ബി,ജെ,പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെ എന്നിവരുടെ സാനിദ്ധ്യത്തിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.പഞ്ചാബിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് ഒറ്റ ഘട്ടമായി നടക്കും. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമാണിത്.