ന്യൂഡൽഹി: ബീഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയപ്പോൾ റാബ്രി ദേവി മുഖ്യമന്ത്രിയായതിന് സമാനമാണ് ഡൽഹിയിലെ സർക്കാരിന്റെ കാര്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മുഖ്യമന്ത്രി കസേര കെജ്‍രിവാൾ വളരെ അധികം ഇഷ്ടപ്പെടുന്നതിനാലാണ് ജയിലിൽ ആയിട്ടും വിട്ടുകൊടുക്കാത്തതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
‘കന്നുകാലിത്തീറ്റ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലായപ്പോള്‍ ഭാര്യ റാബ്രി ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പിന്നീട്, അവർ മുഖ്യമന്ത്രിക്കസേര മുറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഡൽഹിയിലും കാണാൻ കഴിയുന്നത്. ഡൽഹിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ നോക്കിയാൽ, കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇടക്കാല മുഖ്യമന്ത്രിയായി ചുമതല ഏൽക്കാനാണ് സാധ്യതയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അനുരാഗ് ഠാക്കൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സദാചാരവും നീതിയും പ്രസംഗിച്ച് നടന്ന കെജ്‌രിവാൾ അഴിമതിയിൽ മുങ്ങിതാണിരിക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ സോണിയാഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് അംആദ്മി നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രിക്കസേര കെജ്‍രിവാള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ജയിലിലായിരുന്നിട്ടും അത് വിട്ടുകൊടുക്കാതിരിക്കുന്നത്.’- അനുരാഗ് ഠാക്കൂർ പറഞ്ഞു