500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചു ; അടുത്ത ഊഴം മഥുരയുടേത് ; യോഗി ആദിത്യനാഥ്

Published by
Janam Web Desk

ലക്നൗ : 500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചവെന്നും അടുത്ത ഊഴം മഥുരയുടേതാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പടിഞ്ഞാറൻ യുപിയിൽ നടന്ന പ്രബുദ്ധ സമ്മേളനങ്ങൾ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ 500 വർഷത്തിന് ശേഷം ആദ്യമായി ശ്രീരാമൻ തന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചു. അടുത്തത് മഥുരയുടെയും വൃന്ദാവനത്തിന്റെയും പുണ്യ പാതകൾ അതിനായി കാത്തിരിക്കുകയാണ് . ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ വോട്ടർമാർക്ക് സംശയമില്ലെന്നും‘ അദ്ദേഹം പറഞ്ഞു.

മോദി ജിയുടെ തുടർച്ചയായ മൂന്നാമത്തെ ഭരണം നമ്മുടെ രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും . ആർട്ടിക്കിൾ 370 റദ്ദാക്കിയത് നരേന്ദ്ര മോദിജിയുടെ ധൈര്യമാണ് . രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് മോദിജിക്കല്ലാതെ മറ്റാർക്കും അവകാശപ്പെട്ടതല്ല. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിൽ സംഭവിക്കാത്തത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സാധ്യമാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Share
Leave a Comment