പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ 24ന് ആയിരുന്നു ഇയാൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യാശ്രമം നടത്തിയത്. 90% പൊള്ളലേറ്റ യുവാവിനെ ആദ്യം ആലത്തൂരിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.
ഒരു യുവതി നൽകിയ പരാതിയിൽ രാജേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും പ്രശ്നം ഒത്തുതീപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ മനംനൊന്ത യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.