അവസാന ഓവർ വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്നലത്തെ രാജസ്ഥാൻ-ഡൽഹി മത്സരം. റിയാൻ പരാഗ്-ചഹൽ എന്നിവരുടെ മികച്ച പ്രകടനത്തിലാണ് മത്സരം രാജസ്ഥാൻ സ്വന്തമാക്കിയത്. 186 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഡൽഹി നിരയിൽ ഡേവിഡ് വാർണർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ടോപ് സ്കോറർമാർ.
നൂറാം ഐപിഎൽ മത്സരം കളിച്ച ക്യാപ്റ്റൻ പന്ത് 26 പന്തിൽ 28 റൺസെടുത്ത് പുറത്താവുകയായിരുന്നു. 13-ാമത്തെ ഓവറിലാണ് താരം ചഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. ചഹലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജുവാണ് ക്യാച്ചെടുത്തത്. മത്സരത്തിന്റെ നിർണായക സമയത്തായിരുന്നു പുറത്താകൽ.
ഇതോടെ പന്ത് കലിപ്പിലായി. പവലിയനിലേക്ക് മടങ്ങുംവഴി താരം ദേഷ്യം പ്രകടമാക്കി, കറുത്ത കർട്ടനിൽ ബാറ്റ് വലിച്ചടിക്കുകയായിരുന്നു. ഇതിന്റെ വീഡോയയും പുറത്തുവന്നു. ഈ സീസണിൽ ആദ്യ മത്സരത്തിലും ഡൽഹി നായകന് ഫോമാകാൻ കഴിഞ്ഞിരുന്നില്ല. സീസണിലെ രണ്ടാം തോൽവിയാണ് ഡൽഹിക്ക് നേരിട്ടത്.
— Sitaraman (@Sitaraman112971) March 28, 2024
“>