തിരുവനന്തപുരം; വീടിന്റെ പുറകിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. നേമം സ്വദേശി പ്രദീപാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വീടിന്റെ കുളിമുറിക്ക് സമീപം പ്ലാസ്റ്റിക് ബാഗുകളിലും ബക്കറ്റിലുമായിരുന്നു ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയത്. നരുവാമൂട് സി.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദീപിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















