മക്കൾക്ക് പലരും സമ്മാനങ്ങൾ നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ബോളിവുഡ് സെലിബ്രിറ്റികൾ മക്കൾ നൽകുന്ന സമ്മാനങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടാതെ തരമില്ല. ബോളിവുഡ് താരങ്ങൾ അവരുടെ മക്കൾക്ക് നൽകിയ വില പിടിപ്പുള്ള സമ്മാനങ്ങൾ എന്തൊക്കെയെന്ന് അറിയാം. പട്ടികയിൽ മുൻപന്തിയിൽ രൺബീർ കപൂറാണ്. റൺബീർ ആലിയ ദമ്പതികളുടെ മകളുടെ പേര് റാഹ എന്നാണ്. 250 കോടിയുടെ കൃഷ്ണ രാജ് ബംഗ്ലാവ് സമ്മാനമായി നൽകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
മകൻ തൈമൂർ ഖാന് സെയ്ഫ് അലിഖാൻ ചിൽഡ്രൻസ് ഡേയ്‌ക്ക് നൽകിയത് ഒരു കോടി രൂപയുടെ ജീപ്പാണ്.അഭിഷേക് ബച്ചനും നൽകി മകൾ ആരാധ്യക്കൊരു കാർ. ചില്ലറ കാറൊന്നുമല്ല. 25ലക്ഷം രൂപയുടെ ആഢംബര വാഹനമായ മിനി കൂപ്പറാണ് അഭിഷേക് മകൾക്ക് സമ്മാനിച്ചത്.അമിതാബച്ചനും നൽകി മകൾക്ക് വിലപ്പിടിപ്പുള്ള ഒരു സമ്മാനം. 50 കോടിയുടെ പ്രതീക്ഷ ബംഗ്ലാവാണ് ശ്വേത ബച്ചന് ബിഗ് ബി സമ്മാനിച്ചത്.
ഷാരൂഖ് ഖാൻ ആകട്ടെ മകൻ അബ്രാമിന് വ്യത്യസ്ത സമ്മാനമാണ് നൽകിയത്. ഷാരൂഖിന്റെ വസതിയായ മന്നത്തിൽ ഒരു ഏറുമാടം(ട്രീ ഹൗസ്) ഒരുക്കിയാണ് മകന് സമ്മാനിച്ചത്. ദേശിയ പുരസ്കാരം നേടിയ കലാ സംവിധായകൻ സാബു സിറിലാണ് ഇത് ഡിസൈൻ ചെയ്തത്.ശിൽപ ഷെട്ടി മകൾക്ക് ആഡംബര വാഹനമാണ് സമ്മാനിച്ചത്. 3.21 കോടിയുടെ ലംബോർഗിനിയാണ് സമ്മാനമായി നൽകിയത്.നിർമാതാവ് ആദിത്യ ചോപ്രയും ഭാര്യയും നടിയുമായി റാണി മുഖർജിയും മകൾ അദിരയ്ക്ക് വൈആർഎഫ് സ്റ്റുഡിയോക്ക് സമീപം ഒരു ബംഗ്ലാവാണ് സമ്മാനിച്ചത്.