ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന. കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിക്കാൻ ശ്രമം പുരോഗമിക്കുകയാണ്. ബോട്ടിലെ ജീവനക്കാർ പാകിസ്താൻ സ്വദേശികളാണെന്നാണ് നാവിക സേനയ്‌ക്ക് ലഭിച്ച വിവരം.
Based on the inputs on a potential piracy incident onboard the Iranian Fishing Vessel ‘Al Kamar 786’ late evening on 28 March, two Indian Naval ships, mission deployed in the Arabian Sea for maritime security operations were diverted to intercept the hijacked fishing vessel. The… pic.twitter.com/Js6S7fu2lR
— ANI (@ANI) March 29, 2024
ഇറാനിയൻ മത്സബന്ധന കപ്പലായ അൽ-കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്. കടൽക്കൊള്ളക്കാർ കപ്പലിലേക്ക് അതിക്രമിച്ച് കടന്നതായും സഹായം വേണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച (മാർച്ച് 28) വൈകിട്ടോടെയാണ് ഇന്ത്യൻ നേവിക്ക് വിവരം ലഭിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ രണ്ട് കപ്പലുകളെ അറബിക്കടലിൽ വിന്യസിച്ചു.
ആക്രമണത്തിന് ഇരയായ കപ്പലിൽ ഒമ്പത് സായുധരായ അക്രമികൾ പ്രവേശിച്ചിട്ടുണ്ട്. നിലവിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊള്ളക്കാരിൽ നിന്നും ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യൻ നേവി അറിയിച്ചു.















