വീർ സവർക്കറുടെ ജീവിതകഥ പറഞ്ഞ ഐതിഹാസിക ചിത്രത്തെ നെഞ്ചേറ്റി ദേശസ്നേഹികളായ സിനിമാപ്രേമികൾ . മാർച്ച് 22ന് ഹിന്ദിയിലും മറാത്തിയിലും റിലീസ് ചെയ്ത ചിത്രം ഒരാഴ്‌ച്ച കൊണ്ട് നേടിയത് 12.50 കോടി രൂപയാണ് .
ചിത്രത്തിന്റെ ഓപണിങ് കളക്ഷൻ 1.05 കോടിയായിരുന്നു .രൺദീപ് ഹൂഡക്കൊപ്പം അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
“ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രണ്ട് നായകന്മാർ; ഒരാൾ ആഘോഷിക്കപ്പെട്ടു, ഒരാളെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്തു” എന്നാണ് തന്റെ ചിത്രത്തെ പറ്റി രൺദീപ് ഹൂഡ പറഞ്ഞത് .സ്വതന്ത്ര വീർ സവർക്കറിൽ രൺദീപ് ഹൂഡയ്‌ക്കൊപ്പം അഭിനയിച്ച യമുനാബായിയ്‌ക്കും അഭിനന്ദനപ്രവാഹമാണ് . പ്രതിഫലം വാങ്ങാതെയാണ് അങ്കിത ഈ ചിത്രത്തിൽ അഭിനയിച്ചത് . താൻ ഏറ്റെടുത്ത റോളിന്റെ മഹത്വം തനിക്ക് അറിയാമായിരുന്നുവെന്നും , ഇതേ കുറിച്ച് സംവിധായകൻ തന്നോട് സംസാരിച്ചപ്പോൾ തന്നെ താൻ ‘യെസ്‘ പറയുകയായിരുന്നുവെന്നും അങ്കിത പറഞ്ഞു.















