ശ്രീലങ്കയുടെ സ്റ്റാർ സ്പിന്നർ ഐപിഎല്ലിൽ നിന്ന് പുറത്തായി. ഹൈദരാബാദിന്റെ വാനിന്ദു ഹസരംഗയാണ് ഇടതു കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് പുറത്തായത്. ഹസരംഗയ്ക്ക് പരിക്കിൽ നിന്ന് മുക്തനാവാൻ കുറച്ചധികം സമയം വേണ്ടിവരുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സി.ഇ.ഒ ആഷ്ലി ഡി സിൽവ പറഞ്ഞു. നിലവിൽ താരം കളിക്കുന്നത് കുത്തിവയ്പ്പുകൾ എടുത്താണ്.
എന്നാൽ ലോകകപ്പിന് മുൻപ് പരിക്ക് ഭേദമാക്കാനായി ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഹസരംഗ തങ്ങളെ അറിയിച്ചതായി ആഷ്ലി വ്യക്തമാക്കി. ദുബായിൽ നടന്ന മിനി ലേലത്തിൽ ആർ.സി.ബി താരമായിരുന്ന ഹസരംഗയെ 1.50 കോടി മുടക്കിയാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ടീമിലെ പ്രധാന വിദേശ സ്പിന്നറായിരുന്നു ലങ്കൻ താരം. നിലവിൽ ലങ്കൻ ടീമിനൊപ്പം ബംഗ്ലാദേശിലാണ് ഹസരംഗ