ഇന്ത്യൻ താരം കെ.എൽ രാഹുൽ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടി ദമ്പതികൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി സൂചന. നടൻ സുനിൽ ഷെട്ടിയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.2023 ജനുവരി 23നായിരുന്നു രാഹുൽ-ആതിയ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുനിൽ ഷെട്ടിയുടെ ഫാം ബൗസിൽ നടത്തിയ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ആതിയയുടെ ഗർഭധാരണത്തെക്കുറിച്ച് ഡാൻസ് റിയാലിറ്റി ഷോയിലാണ് സുനിൽ വെളിപ്പെടുത്തൽ നടത്തിയത്.’അദ്ദേഹത്തെപ്പോലെ ഇത്രയും കൂളായ നാനയെ(അപ്പുപ്പനെ) ആർക്കും കൈകാര്യം ചെയ്യാനാവില്ലെന്ന്” ഷോയുടെ അവതാരകയായ ഭാരതി സിംഗ് പറഞ്ഞു.
‘അടുത്ത സീസണിൽ ഞാൻ വരുമ്പോൾ ഒരു നാനയെ(അപ്പുപ്പനെ) പോലെയാകും സ്റ്റേജിൽ നടക്കുക” -ഇതിന് മറുപടിയായ സുനിൽ ഷെട്ടി പറഞ്ഞതിങ്ങനെ. ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ കെ.എൽ രാഹുൽ നിലവിൽ ഇംപാക്ട് പ്ലേയറായാണ് ടീമിലെത്തുന്നത്.