രാമനവമി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യ; തിരക്ക് ഒഴിവാക്കാൻ മികച്ച സംവിധാനങ്ങൾ; ഭക്തർക്കായി അവശ്യ സൗകര്യങ്ങൾ ഒരുക്കിയെന്ന് ചമ്പത് റായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യ; തിരക്ക് ഒഴിവാക്കാൻ മികച്ച സംവിധാനങ്ങൾ; ഭക്തർക്കായി അവശ്യ സൗകര്യങ്ങൾ ഒരുക്കിയെന്ന് ചമ്പത് റായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 08:02 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാമനവമി ആഘോഷങ്ങൾക്കായി അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രം ഒരുങ്ങിയെന്ന് ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പയ് റായ്. ഇത്തവണ നിരവധി ഭക്തജനങ്ങളെയാണ് രാമനവമി ദിനത്തിൽ രാമജന്മഭൂമിയിലേക്ക് പ്രതീക്ഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം പ്രതിദിനം ഒന്നര ലക്ഷം ഭക്തരാണ് ഇവിടെ എത്തുന്നത്. രാമനവമി ദിനത്തിൽ ഇതിനേക്കാൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷങ്ങളുടെ ഭാഗമായും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ദിനത്തിൽ രണ്ട് ലക്ഷത്തോളം ഭക്തർ അയോദ്ധ്യാ ക്ഷേത്രം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂടാണ് ഭക്തർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഇതിനെ ചെറുക്കാനായി ദാഹജലം അടക്കമുള്ള ആവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ ഭക്തർ എത്തിയാലും സുരക്ഷ ഒരുക്കാൻ കഴിയും. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നിരവധി ഭക്തരാണ് ഇവിടെ എത്തിയത്. എന്നാൽ ഇതുവരെ ആരും തിക്കിലും തിരക്കിലും അകപ്പെട്ടതായി ഒരു വിവരവും റിപ്പോർട്ട് ചെയ്തിട്ടില്ല മുന്നോട്ടും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ചമ്പത് റായ് പറഞ്ഞു.

രാമക്ഷേത്രം സന്ദർശിക്കുന്ന സമയത്ത് എല്ലാവരും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. വേനൽക്കാലം ആരംഭിച്ചതോടെ താപനില വലിയതോതിൽ ഉയരുന്നുണ്ട്. എല്ലാവരും ശരീരത്തിന് സുഖപ്രദമാകുന്ന തരത്തിൽ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സംഘമായി എത്തുന്ന ഭക്തർ പരമാവധി കൂട്ടം തെറ്റി പോകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം വേനൽ ആരംഭിച്ചതോടെ രാം ലല്ലയെയും കോട്ടൻ വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. ഭഗവാൻ ധരിച്ചിരിക്കുന്ന വസ്ത്രം കൈത്തറി, പരുത്തി, മാൽമാൽ എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. പ്രകൃതിദത്തമായ ഇൻഡിഗോ ചായം പൂശി ഗോട്ടാപൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

Tags: ayodhyaramanavami
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies