ഇസ്‌താംബൂൾ, അങ്കാറ, പ്രധാന നഗരങ്ങളെല്ലാം കൈവിട്ടു; തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ എർദോഗാന് വൻ തിരിച്ചടി; കമാൽ പാഷയുടെ ചിത്രവുമായി ജനം തെരുവിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്‌താംബൂൾ, അങ്കാറ, പ്രധാന നഗരങ്ങളെല്ലാം കൈവിട്ടു; തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ എർദോഗാന് വൻ തിരിച്ചടി; കമാൽ പാഷയുടെ ചിത്രവുമായി ജനം തെരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 12:54 pm IST
A Turkish woman waves a Turkish national flag with a portrait of Turkey's modern founder Mustafa Kemal Ataturk in front of Yeni Camii on April 12, 2017 during a campaign rally for the "yes" vote in the upcoming constitutional referendum in Istanbul's Eminonu district.
The Turkish public will vote on April 16, 2017 on whether to change the current parliamentary system into an executive presidency. / AFP PHOTO / BULENT KILICBULENT KILIC/AFP/Getty Images

A Turkish woman waves a Turkish national flag with a portrait of Turkey's modern founder Mustafa Kemal Ataturk in front of Yeni Camii on April 12, 2017 during a campaign rally for the "yes" vote in the upcoming constitutional referendum in Istanbul's Eminonu district. The Turkish public will vote on April 16, 2017 on whether to change the current parliamentary system into an executive presidency. / AFP PHOTO / BULENT KILICBULENT KILIC/AFP/Getty Images

FacebookTwitterWhatsAppTelegram

അങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ എ.കെ.പിക്കും കനത്ത തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിപക്ഷം വിജയിച്ചതായി റിപ്പോർട്ട്. പ്രധാന നഗരങ്ങളിൽ വിജയം അവകാശപ്പെട്ട് പ്രതിപക്ഷമായ സി.എച്ച്.പി. രംഗത്തെത്തി. ഇസ്‌താംബുളിലും തലസ്ഥാനമായ അങ്കാറയിലും വലിയ വിജയം നേടിയതായി സി.എച്ച്.പി പാർട്ടി അവകാശപ്പെട്ടു.

ഇസ്‌താംബുളിൽ സി.എച്ച്.പി നേതാവായ മേയർ ഇക്രെം ഇമാമോഗ്ലു ആണ് വിജയം നേടിയത്. തലസ്ഥാനമായ അങ്കാറയിൽ സി.എച്ച്.പിക്കാരനായ മേയർ മൻസൂർ യാവാസ് വിജയം നേടി. തുർക്കിയയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിലും സി.എച്ച്.പിയാണ് മുന്നിൽ. ബർസ, അദാന, അൻ്റാലിയ റിസോർട്ട് എന്നിവയുൾപ്പെടെ തുർക്കിയിലെ മറ്റ് പല വലിയ നഗരങ്ങളിലും സിഎച്ച്പി വിജയിച്ചു. 81 പ്രവിശ്യകളിൽ 36ലും സി.എച്ച്.പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

21 വർഷം മുമ്പ് എർദോഗൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ പാർട്ടി രാജ്യത്തുടനീളം പരാജയപ്പെടുന്നത്.

2028ൽ തന്റെ പ്രസിഡൻഷ്യൽ കാലാവധി അവസാനിക്കുമെന്നതിനാൽ ഇത് തന്റെ അവസാനത്തേ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രചാരണ വേളയിൽ എർദോഗൻ പറഞ്ഞിരുന്നു.

ഏകദേശം 85 ദശലക്ഷത്തോളം വരുന്ന തുർക്കി ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇസ്താംബൂളിലാണ്. താൻ മേയറായിരുന്ന ഇസ്താംബൂളിൽ വിജയിക്കാൻ അരയും തലയും മുറുക്കി എർദോഗാൻ പ്രചാരണത്തിന് നേതൃത്വം നൽകി. എങ്കിലും പരാജയപ്പെട്ടു.

ദേശീയപതാകയുമേന്തി ആയിരക്കണക്കിന് സി.എച്ച്.പി പ്രവർത്തകർ ഞായറാഴ്ച ഇസ്താംബുളിൽ വിജയാഘോഷം നടത്തി. ജനക്കൂട്ടം ഇസ്താംബൂളിലെ ഏറ്റവും പഴക്കം ചെന്ന സരച്ചനെയിലെ ടൗൺ ഹാളിന് പുറത്ത് തടിച്ചുകൂടി.തുർക്കിയുടെ സ്ഥാപക പിതാവ് കെമാൽ അത്താതുർക്കിനൊപ്പം ഇക്രെം ഇമാമോഗ്ലുവിന്റെ ചിത്രം രേഖപ്പെടുത്തിയ ടർക്കിഷ് പതാകകളും ബാനറുകളും അവർ വീശുന്നുണ്ടായിരുന്നു.

ഇക്രെം ഇമാമോഗ്ലുവും മൻസൂർ യാവാസും 2028-ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായി കണക്കാക്കപ്പെടുന്നു. ഇരുവരും എർദോഗാന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

അങ്കാറയിലെ പാർട്ടി ആസ്ഥാനത്തിന്റെ ബാൽക്കണിയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ തന്‍റെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതായി പ്രസിഡന്‍റ് എർദോഗാൻ പറഞ്ഞു. തെറ്റുകളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ 70 വയസ്സുള്ള അദ്ദേഹത്തിന് ഭരണഘടന പ്രകാരം 2028-നപ്പുറം ഭരിക്കാൻ കഴിയില്ല.

Tags: turkeyErdoganRecep Tayyip Erdoğan
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies