തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നടത്തുന്ന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് ‘മലേഷ്യ എയർലൈൻസ്’. ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് ഉണ്ടായിരുന്നത്. എന്നാൽ നാളെ മുതൽ ആഴ്ചയിൽ നാല് ദിവസവും സർവീസ് ലഭ്യമാകും.
ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ രാത്രി 12.30-ന് എത്തുന്ന വിമാനം 1.20-ന് പുറപ്പെടും. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ രാത്രി 12.01-നാണ് സർവീസ് ആരംഭിക്കുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാകും ഉണ്ടാകുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് അധിക സർവീസുകൾ കൂടി ഇന്ന് ആരംഭിച്ചു. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകൾക്ക് കൂടി തുടക്കമിട്ടത്.