നിർധനർക്ക് തണലാകാൻ അർഹിക്കുന്ന കരങ്ങളിലേയ്‌ക്ക് ; ഭർത്താവിന്റെ ഓർമ്മയ്‌ക്കായി 98 സെന്റ് ഭൂമിയും ,വീടും സേവാഭാരതിയ്‌ക്ക് കൈമാറി രാജമ്മ

Published by
Janam Web Desk

ആലപ്പുഴ : നിരാലംബർക്ക് ആശ്രയത്തിന്റെ മറുവാക്കായി മാറിയ ദേശീയ സേവാഭാരതിയുടെ സേവനങ്ങൾക്ക് ആദരവുമായി ഒരു കുടുംബം . കുട്ടനാട് ചമ്പക്കുളം പുല്ലങ്ങടി പടനായര്‍ പൂത്തുറ വീട്ടില്‍ പരേതനായ ബാലരാജന്റെ ഓര്‍മ്മയ്‌ക്കായി ഭാര്യ രാജമ്മ ബാലരാജനും, കുടുംബവുമാണ് ദേശീയ സേവാഭാരതിക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമിയും, ഭവനവും കൈമാറിയത്.

ചമ്പക്കുളം പടിപ്പുരക്കല്‍ ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 98 സെന്റ് ഭൂമിയുടേയും, ഭവനത്തിന്റേയും ആധാരം രാജമ്മ ബാലരാജന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് കൈമാറി. ദേശീയ സേവാഭാരതി കേരളം വൈസ് പ്രസിഡന്റ് ഡോ. കൃഷ്ണന്‍ നമ്പൂതിരി സേവാഭാരതിയുടെ ആദരവായി രാജമ്മയ്‌ക്കു മംഗളപത്രം നല്‍കി.

ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഈ ഭൂമി കേന്ദ്രീകരിച്ച് നടത്തണമെന്നും മറ്റു ഉപാധികള്‍ ഒന്നും ഇല്ലാതെയാണ് ഭൂമിയും കെട്ടിടവും നല്‍കുന്നതെന്നും രാജമ്മ പറഞ്ഞു . രാജമ്മ മക്കള്‍ സുനില്‍ രാജന്‍, സജി രാജന്‍ എന്നിവർക്കൊപ്പം അമേരിക്കയിലാണ് താമസം.

Share
Leave a Comment