കുഞ്ഞുങ്ങൾ വലിയ ഉത്തരവാദിത്തമാണെന്നും ശല്യമാണെന്നും പറയുന്ന മാതാപിതാക്കളുടെ കാലത്താണ് നാം ജീവിക്കുന്നത്. അത്തരം സംഭവമാണ് കഴിഞ്ഞ ദിവസം അന്തർദേശിയ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത്.
കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് 3 മാസം പ്രായമുള്ള മകളെ ദത്ത് നൽകാൻ തയ്യാറായിരിക്കുകയാണ് യുഎസ് ദമ്പതികൾ . അതിന് അവർ പറയുന്ന കാരണം കേട്ടാണ് എല്ലാവരും ഞെട്ടിയത്. കുഞ്ഞിന്റെ അച്ഛനാണ് വിശദാംശങ്ങൾ റെഡിറ്റ് എന്ന വൈബ്സൈറ്റിൽ പങ്കുവെച്ചത്.
കൊച്ചുകുട്ടി ദമ്പതികളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഭർത്താവ് പറയുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞുമായി ഇടപഴകാൻ ഭാര്യയ്‌ക്ക് തീരെ താത്പര്യം തോന്നുന്നില്ല. കുഞ്ഞിന് ഇടയ്‌ക്കിടെ ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും വസ്ത്രം മാറുന്നതും ബുദ്ധിമുട്ടായി തോന്നുന്നു. താനും ഭാര്യയും ജോലിക്ക് പ്രാധാന്യം നൽകുന്നവരും ശാഠ്യക്കാരും ആണ്. അതിനാൽ പ്രസവ അവധി രണ്ടാഴ്ച മാത്രമാണ് ഭാര്യ എടുത്തത്, പിതാവ് പങ്കുവെച്ചു.
കുഞ്ഞിന് മുലയൂട്ടില്ലെന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നതായും പിതാവ് പറയുന്നു. ഭാര്യയക്ക് കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കുന്നത് ഇഷ്ടമല്ലെന്നും എന്നാൽ തനിക്ക് നേരെ മറിച്ചാണ്. എതായാലും തങ്ങൾക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ലെന്നും താത്പര്യമുളളവർക്ക് കുഞ്ഞിനെ നൽകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്ത് വന്നതോടെ ശിശു സംരക്ഷണ അധികൃതർ ദമ്പതികളെ ബന്ധപ്പെട്ടു.
ഭാര്യയുടെ പക്ഷം ചേരാനുള്ള കാരണവും കുറപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്റെ മകളില്ലാത്ത ജീവിതം എനിക്ക് ഓർക്കാൻ കഴിയും. എന്റെ ഭാര്യയില്ലാത്ത ജീവിതം എനിക്ക് ബുദ്ധിമുട്ടാണ്. മകളെ ദത്ത് നൽകുന്നത് ശരിയല്ലെന്ന് അറിയാം അവൾ കൂടെയുണ്ടാകുന്നത് എന്റെ ഭാര്യയെ ദുഖിതയാക്കും -ഭർത്താവ് എഴുതി
പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഈ ആളുകൾ റോബോട്ടുകളെപ്പോലെയോ അന്യഗ്രഹജീവികളെപ്പോലെയോ തോന്നുന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉപയോക്താക്കൾ രേഖപ്പെടുത്തിയത്.