തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം.
ട്രെയിനിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളിയോട് ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ കൈവശം ടിക്കറ്റില്ലാതിരുന്നതിനാൽ ഇയാളോട് ടിടിഇ കയർത്ത് സംസാരിച്ചു. ഇതിന്റെ ദേഷ്യത്തിൽ ഇയാൾ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. മൃതദേഹം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.















