ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കളക്ട്രേറ്റിൽ പത്രിക സമർപ്പണം നടന്നത്.
പിഎഫ്ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ രൺജിത്താണ് കെട്ടിവെക്കാനുള്ള തുക നൽകിയത്. ആലപ്പുഴ ടൗൺ ഹാളിന് സമീപത്ത് നിന്ന് നൂറുകണക്കിന് സ്ത്രീ പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് ശോഭാ സുരേന്ദ്രൻ കളക്ട്രേറ്റിൽ എത്തിയത്.
സ്ത്രീകളുടെ ക്ഷേമത്തിന് മുൻഗണ നൽകുന്ന പ്രകടന പത്രികയാണ് ആലപ്പുഴയ്‌ക്ക് വേണ്ടി താൻ മുന്നോട്ട് വെക്കുന്നതെന്ന് പത്രിക സമർപ്പണത്തിന് ശേഷം ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നതിന്റെ വിഷമം നന്നായി അറിയാം. അത്തരം സാഹചര്യത്തിലാണ് താനും വളർന്നത്. മൂന്ന് വർഷത്തിലുള്ളിൽ ആലപ്പുഴയിലെ മുഴുവൻ ഭവന രഹിതർക്കും വീട് ഉറപ്പാക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു.